ഒറ്റ മുറിയുള്ള വീട്ടിലാണ് അയാൾ ഒറ്റയ്ക്ക് കഴിഞ്ഞത്. അയാൾ ഒരു രേഖാ ചിത്രകാരൻ ആയിരുന്നു.കറുത്ത മഷിയിൽ അയാൾ ധാരാളം ചിത്രങ്ങൾ വരയ്ക്കുമായിരുന്നു.
ഒരിക്കൽ അയാൾ സ്വയം നടത്തിയ ജീവിത നിരൂപണത്തിന്റെ പതിനഞ്ചാം പേജിലാണ് നിറങ്ങൾ ഉപയോഗിക്കാത്ത തന്റെ വരകളെയും ജീവിതത്തെയും കുറിച്ച് അയാൾ ഓർത്തുതുടങ്ങിയത്. വീടിന്റെ ചുമരുകൾക്ക് വെളുത്ത നിറം അതിൽ കറുത്ത വരകൾ ! രാവും പകലും പോലെ, അയാൾ കറുപ്പും വെളുപ്പും മാത്രമേ ഉപയോഗിക്കാറോള്ളൂ.
അയാളുടെ വസ്ത്രങ്ങളും കറുപ്പിലും വെളുപ്പിലും ഉള്ളവ മാത്രമായിരുന്നു. അങ്ങനെ നിറങ്ങളെ പൂർണ്ണമായും തിരസ്കരിച്ചു കൊണ്ടുള്ള തന്റെ ജീവിതത്തെ പതിനഞ്ചാം പേജിൽ നിന്ന് മുന്നോട്ടു വിശകലനം ചെയ്യവേ, അത്യന്തം വിരസമായ ചില അടയാളങ്ങൾ അയാൾ കണ്ടെതപ്പെടുന്നു! ഏപ്പോഴും അയാൾ ഉലാത്താറുള്ള മുറ്റം, വളരെ ചെറുതെങ്കിലും ശൂന്യതകൊണ്ട് ഒരു മരുഭൂമിയെ ഓർമ്മപ്പെടുത്തുന്നത്, അയാളെ വല്ലാണ്ടോന്നുലച്ചു.
പതിനെട്ടാം പേജിലേക്ക് എത്തുന്നതിന് മുൻപ് തന്നെ, തന്റെ വിജനമായ മുറ്റത്ത് ഒരു പൂച്ചെടി വളർത്തുവാൻ അയാൾ ആഗ്രഹിച്ചു. പരിചയക്കാരിലൂടെ തന്റെ ചില അന്വേഷണങ്ങൾക്കൊടുവിൽ ഒരു "മുല്ല " മുറ്റത്ത് അയാൾ വെച്ച് പിടിപ്പിച്ചു. ഏപ്പോഴും വെള്ളമൊഴിച്ചും തൊട്ടും തലോടിയും പ്രണയിച്ചും അയാൾ മുല്ലച്ചെടിയെ പരിചരിച്ചു.
ഓരോ ഇലകൾ വിരിയുന്നതും അയാൾക്ക് ഓരോ സൂര്യോദയം ആയിരുന്നു. ആ ഇലകളിൽ തലോടിയും ചുംബിച്ചും ഇലകളോട് സംസാരിച്ചും ചിരിച്ചും അയാൾ കഴിഞ്ഞു. നിറയെ പൂക്കൾ വിരിയിച്ചു തന്നെ സ്നേഹിക്കു എന്നയാൾ മുല്ലയോടു യാചിച്ചു. ഓരോ ദിവസവും സുഗന്ധം പരത്തുന്ന പൂക്കൾക്ക് വേണ്ടി അയാൾ കാത്തിരുന്നു! നിരാശയോടെ അയാൾ പലപ്പോഴും ചെടിയുമായി കലഹിച്ചു ! ചില ദിവസങ്ങളിൽ അയാൾ മുറിയിയിൽ അടച്ചിരിക്കും വാതിൽ പഴുതിലൂടെ മുല്ലച്ചെടിയെ നോക്കും ....വീണ്ടും പോയി മുല്ലയെ സ്നേഹിക്കും കലഹിക്കും ! ശബ്ദം തുറക്കാതെ കരയും! ഒരിക്കൽ അയാൾ മുല്ലയുടെ അരികിൽ കിടന്നു അതിന്റെ ചില്ലകൾ നെഞ്ചിലേക്ക് ചേർത്ത് വെച്ച് കരയാൻ തുടങ്ങി !...." നീ മാത്രമാണ് എനിക്കുള്ളത് എനിക്ക് വേണ്ടി നീ പൂക്കൾ വിരിയിക്കില്ലേ ? എന്റെ വിരലുകൾ ഇപ്പോൾ വരകൾക്ക് വഴങ്ങാത്തത് പോലെ !.....എന്റെ ശരീരം പൂർണ്ണമായി ക്ഷീണിച്ചിരിക്കുന്നു !....നീ എനിക്കായി ഒന്ന് പൂക്കില്ലേ ...." അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ....ദിവസങ്ങളോളം അയാൾ അവിടെ കിടന്നു ! ഒരു ദിവസം ചെടിയിൽ എന്തോ മാറ്റങ്ങൾ സംഭവിച്ചത് പോലെ ! കണ്ണുതുറന്നപ്പോൾ അങ്ങിങ്ങായി നാലഞ്ചു പൂക്കൾ, കരിഞ്ഞ നിറം ! ...ഗന്ധവും ഇല്ല....അയാൾ വേദനയോടെ ഒന്ന് തൊടാനായി കൈകൾ നീട്ടിയപ്പോൾ അത് നിലത്തു വീഴുകയും ചെയ്യ്തു!! അയാൾ തന്റെ ഒറ്റ മുറി വീടിനുള്ളിലേക്ക് കയറി വാതിലടച്ചു ഭിത്തിയിൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി ....നിറയെ മുല്ലപൂവിന്റെ ചിത്രങ്ങൾ ......എല്ലാം തന്നെ നോക്കി ചിരിക്കുന്ന പൂവുകൾ.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ