ഉറങ്ങാതെത്രയോ രാത്രികളുന്തി
കണ്ണിരു വീണു മുറിഞ്ഞ വാക്കുകളെണ്ണി-
യുറഞ്ഞു തകര്‍ന്നു ഞാന്‍ തളരവെ....
കരുതിയില്ലൊരിക്കലുമെനിക്കായ്
ഒരു തുകല്‍ചെരുപ്പ് പോലും
തണല്‍ വറ്റി തിളച്ച
ഈ ജന്മം കടക്കുവാന്‍......
ഉയിരുപോലും ഊറ്റി പകുത്തിട്ടും,
ഉണ്മ ചൊല്ലി തലോടി പുണര്ന്നിട്ടും
ഒടുവില്‍ വജ്ര സൂചിപോല്‍-
നീളുന്നു നെഞ്ചിലായ്
ഉഗ്ര ശാസനത്തിന്നുറയൂരി-
വിരലുകള്‍.
എണ്ണവറ്റി അണഞ്ഞുപൊയ് നാളങ്ങള്‍
അന്ധകാരം വിഴുങ്ങി നിഴലിനെ
ചിതറി വീഴും ചുവടുകള്‍-
ചെര്ത്തിനി ഇണപോലുമില്ലാതെ
താണ്ടണം എത്രനാള്‍!
മുകളില്‍ മേഘം തുടുക്കുമോ തുള്ളിയായ്....
പോരിയുമാത്മദാഹം ശമിക്കുവാന്‍
വിതറി വീഴട്ടെ ചുറ്റിനും തുള്ളികള്‍
വഴുതി വീഴാതെ നീങ്ങണം കരുതലായ്.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ