അക്ഷരങ്ങൾ അലങ്കോലമാക്കിയ പെപ്പർ ചീളുകൾക്കുമേൽ അഹല്യ, നിലവിളികളെ, നിശബ്ദതയുടെ കുടുക്കയിലടച്ച് ചലനമറ്റിരുന്നു. എങ്കിലും ചില അക്ഷരങ്ങൾ പൂവുകളും പൂമ്പാറ്റകളുമായി അവളെ തൊട്ടു . കണ്ണുകൾ നിറഞ്ഞു നിന്നതല്ലാതെ ഒരു തുള്ളി പോലും നിലഞ്ഞു വീണുടഞ്ഞില്ല !
നാല് ചുവരുകൾ കാവൽ നിൽക്കുന്ന മുറിയ്ക്കുള്ളിൽ ആകാശത്തെ ചുമ്പിക്കുന്ന മനസുമായി അവൾ ഒരു ഭിത്തിയിൽ നിന്നും മറു ഭിത്തിയിലേക്കു തട്ടി വിഭജിച്ചു നിലക്കാൻ തുടങ്ങിയിട്ട് ഒരു ജെന്മം ആയെന്നു അവൾ കുറിച്ച് വെക്കുന്നു .
കണ്ണാടിയ്ക്ക് മുന്നിൽ നിന്നത് അവളെങ്കിലും. മറ്റാർക്കോ വേണ്ടിയുള്ള ഉടൽ അവളെ നുള്ളി നോവിക്കുന്നു. ആദ്യ രാത്രിയിൽ ആർത്തി അധികാരത്തിന്റെ മുദ്ര വെച്ച് പൊള്ളിച്ച ചുണ്ട് ! വാത്സല്യത്തിന്റെ പൂങ്കുരുന്നിനു നുകരാൻ കരുതിവെച്ചിരുന്ന മുലഞെട്ടുകൾ ! തന്റെ മാത്രമെന്ന് കരുതി നിഗൂഡതയുടെ ഇരുളിലോളിപ്പിച്ച ലജ്ജയുടെ ഈണങ്ങൾ...എല്ലാം അപശ്രുതിയായി പൊട്ടിച്ചെറിഞ്ഞിരിക്കുന്നു! ഹോ ....!
പുറത്തു തണുത്ത കാറ്റ് ജനാലയിൽ തട്ടി പ്രതിഷേധമറീക്കുന്നു. ഒരു തടവറയുടെ ഫോർമാറ്റെങ്കിലും ഈ മുറിയ്ക്കുള്ളിൽ ഒരു പുഴയുണ്ട്, ചെമ്മണ്‍ പാതകളുണ്ട്, മഞ്ഞിന്റെ കമ്മലണിഞ്ഞ നെല്ലോലകൾ ഉണ്ട്...അച്ഛന്റെ 'അഹല്യ ' എന്ന വിളിയുണ്ട് .....ആരും കാണാതെ അവൾ തീർത്ത ഈ ഊഷ്മളതയ്ക്കുള്ളിൽ പ്രണയത്തിന്റെ കുയിൽ നാദത്തിൽ , നിറയെ പൂക്കൾ തുന്നിച്ചേർത്ത പട്ടുപാവാടക്കാരിയായി അവൾ നൃത്തം ചെയ്യുമ്പോൾ.... 'അഹല്യ ' !മനോഹരമായ വിളി ! ഉമ്മറത്തേക്ക് ഓടിയടുത്ത് ചാരു കസാലയിൽ അച്ഛന്റെ പിന്നിലായി അവൾ നിന്നു...അച്ഛന്റെ നോട്ടു ബുക്കിൽ ഒരു കവിത വിരിഞ്ഞിരിക്കുന്നു. അവൾ മെല്ലെ അക്ഷരങ്ങൾ തടവി ....
പ്രഷർകുക്കറിൽ നിന്നു വന്ന ചൂളം വിളി അവളെ വീണ്ടും തടവറയിലേക്കുണർത്തി. ജന്നാല മെല്ലെ തുറന്നു മുഖത്തേക്ക് വീശിയ കാറ്റ് പരിഭവം തീർത്തു.
ദൂരെ ആസക്തിയുടെ കണ്ണാടി മാളികകൾ ഉയരുന്നു. സേഫ്ടി ഷൂവും ഹെൽമെറ്റും യൂണിഫോമും ധരിച്ച പണിക്കാർ ദൂരെ സ്കഫോൾടിങ്ങിൽ തൂങ്ങികിടന്നു പണിയുന്നത്, അവരെ കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങൾക്ക് വേണ്ടിയല്ലേ ?
വാഹനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം ...
എന്നും മടുപ്പിക്കുന്ന ഒരേ കാഴ്ചകൾ.
ഒരു പൊട്ടിച്ചിരിയിൽ നിന്നും തേങ്ങലിലേക്കുള്ള ദൂരം എത്ര ഹൃസ്വ മാണെങ്കിലും ദീർഘമാണെങ്കിലും ഉടയപ്പെടുന്നത് അവളുടെ ഞെട്ടലുകളിലാണ്.
ഭൂമിയെ ചുംബിച്ച് സൂര്യൻ പുഞ്ചിരിച്ചുണരുന്ന ഒരു മികച്ച പ്രഭാതത്തിൽ പോലും അഹല്യ കിടക്കയിൽ ചതയുകയാണ്! വാടി വീണ മുടിക്കെട്ടും വൃത്ത രൂപം വക്രീകരിക്കപെട്ട കുങ്കുമപൊട്ടും തടവി അടുക്കളയുടെ അരങ്ങത്തേക്ക് എറിയപ്പെടുകയാണ്.
കയ്യത്തും ദൂരത്ത് ഒരു കീറ് പേപ്പറോ, പേനയോ അപ്രാപ്യമായതിനാൽ, എഴുതാതെ തെറിച്ചുപോയ എത്രവരികൽ ആകാശത്ത് തുറിച്ചു കിടക്കുന്നു ! വാരിയെടുത്ത് ഉമ്മ വെച്ച് അടുക്കിവേക്കാൻ!...വീണ്ടും വഴിതെറ്റി വന്ന ശലഭത്തെ പോലെ ഒരു ഭിത്തിയിൽ തട്ടി മറ്റൊരു ഭിത്തിയിൽ ....മറ്റൊന്നിലേക്കു കുഴഞ്ഞു വീഴുന്നു.
' അഹല്യ ' ഒരു വിളി ! അവൾ ചുറ്റും പരതി...എവിടെ നിന്ന്? ആരാണിപ്പോൾ ? അറിയില്ല!
അവൾ പച്ച, മഞ്ഞ, ചുവപ്പ് അങ്ങനെ വിവിധനിറങ്ങൾ ഉള്ള പച്ചക്കറികൾ പലരീതിയിലരിഞ്ഞു വിവിധ കറികളാക്കി പൂവിന്റെ നിറമുള്ള പാത്രങ്ങളാക്കി നിറങ്ങൾ ആസ്വദിക്കുകയാണ്.
' അഹല്യ'
വീണ്ടും അതെ വിളി !
ഇപ്രാവിശ്യം വിളിയുടെ മനോഹാരിതയിൽ അവൾ അറിയാതെ വിളി കേട്ടു പോയി.
ഇപ്രാവിശ്യം വിളിയുടെ മനോഹാരിതയിൽ അവൾ അറിയാതെ വിളി കേട്ടു പോയി.
അവൾ ചോതിച്ചു : " എന്റെയീ ചിതറിയ വാക്കുകൾ, ഒന്ന് അടുക്കി വെക്കാൻ സഹായിക്കുമോ ?"
അവൾക്ക് അച്ഛൻ പകർന്നു തന്ന അക്ഷരങ്ങളാണ് കൂട്ട്. ഈ വലിയ പ്രപഞ്ചത്തിൽ അവൾ ഏകെയായിരിക്കുമ്പൊഴും അക്ഷരങ്ങളല്ലാതെ ആരും കൂട്ടില്ലായിരുന്നു. കണ്ണുനീരിനെ മഷിത്തുള്ളിയാക്കി അവൾ കുറിക്കുന്ന കവിതകളിൽ താളം മുറിഞ്ഞു പോകുന്ന ഒരു ജീവിതമുണ്ട്.
അവൾക്ക് അച്ഛൻ പകർന്നു തന്ന അക്ഷരങ്ങളാണ് കൂട്ട്. ഈ വലിയ പ്രപഞ്ചത്തിൽ അവൾ ഏകെയായിരിക്കുമ്പൊഴും അക്ഷരങ്ങളല്ലാതെ ആരും കൂട്ടില്ലായിരുന്നു. കണ്ണുനീരിനെ മഷിത്തുള്ളിയാക്കി അവൾ കുറിക്കുന്ന കവിതകളിൽ താളം മുറിഞ്ഞു പോകുന്ന ഒരു ജീവിതമുണ്ട്.
അതെ, കൊടും കാറ്റിനു മുന്നിൽ കത്തിച്ചു വെച്ച വിളക്കാണ് അഹല്യ.
എന്നിട്ടും അണയാതെരിയുന്നത് കത്തുന്നതാത്മാവിലായതിനാലാവണം !
അല്ലങ്കിൽ അവൾ മാത്രമറിയുന്ന ഒരാൾ ചേർത്ത് പിടിച്ചതിനാലാവണം...
അല്ലങ്കിൽ അവൾ മാത്രമറിയുന്ന ഒരാൾ ചേർത്ത് പിടിച്ചതിനാലാവണം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ