ആദ്യം എരിഞ്ഞുതീർന്നത്,
ഉദ്ധരിച്ച കാമമാണ്
നിമിഷങ്ങളെ വേണ്ടി വന്നൊള്ളൂ.
പിന്നെ അല്പം
പൊട്ടലും ചീറ്റലോടും,
ഇക്കാലമത്രയും
ചുമന്നു നടന്ന
ചിന്തകളും തത്വശാസ്ത്രങ്ങളും.
അവസാനം
സമയമേറെയെടുത്ത്,
കിനാവുകൾ കത്തിയമർന്നപ്പോൾ
അതിൽ നിന്നും
ആകാശം നിറയെ
ശലഭങ്ങൾ പാറി നടന്നു!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ