2014 മേയ് 26, തിങ്കളാഴ്‌ച

കറുത്ത ചരടില്‍

മുറ്റത്തേക്ക് ആഞ്ഞെത്തിയ കാറ്റിനൊപ്പം ആളിവന്ന സതീശന്റെ അമ്മ കിഴക്കോട്ടു നോക്കി ഇങ്ങനെ നിലവിളിച്ചു........സതീശാ.........സതീശാ.......! അവരുടെ കഴുത്തിലെ ഞരമ്പുകള്‍ വെള്ളിടി പോലെ തിളങ്ങി. ആ വിളി മാലോകരില്‍ തട്ടി അനേകം കഷ്ണങ്ങളായി എങ്ങോ ചിതറി മറഞ്ഞു. അവര്‍ക്ക് ഒരു വീതുളിയുടെ തീഷ്ണതയും, ചൂടുള്ള ഗോമൂത്രത്തിന്റെ ഗ്ന്ധവുമായിരുന്നു. 
ഈര്‍ക്കിലിയുടെ സ്വാദുള്ള പയ്യന്‍ അവന്‍ , അമ്മയുടെ നിലവിളിയുടെ ഉച്ചസ്ഥായിയില്‍ ഇഷ്ടകാരിയുടെ നിലവറയ്ക്കുള്ളില്‍ രതിമൂര്ച്ചയുടെ മനോഹരമായ പടവുകള്‍ ഒരു ഭ്രാന്തനെ പോലെ കയറുകയും ഇറങ്ങുകയും ചെയ്യുകയായിരുന്നു. അവരുടെ ശബ്ദം മൂര്‍ച്ചയേറിയ ഒരു അമ്പുപോലെ അവന്റെ കാതിനെ മുറിവേല്‍പ്പിച്ചു. എങ്കിലും, അള്ളി പിടിച്ചു കിടക്കുന്ന ഇഷ്ടക്കാരിയുടെ മിനുമിനിപ്പിന്റെ ഒട്ടലില്‍ നിന്ന് പിന്തിരിയാന്‍, അവന്റെ കയ്യ് വിട്ടുപോയ ഉടല്‍ സമ്മതിച്ചിരുന്നില്ല. 
പൂര്‍വാദികം ശക്തമായി സതീശന്‍ പല ആവര്‍ത്തി അവളുടെ ആഴങ്ങളില്‍ കുത്തിമറിയുകയായിരുന്നു. അവസാനം ഒരു ചതഞ്ഞ പാമ്പിനെപോലെ ഇഴഞ്ഞ്‌ അവളുടെ കഴുത്തില്‍ പൊടിഞ്ഞ വിയര്‍പ്പില്‍ ചുംബിച്ച്‌, വലിച്ചറിയപെട്ട ഒരു പാഴ് വസ്തുപോലെ അവളുടെ കാല്‍ക്കീഴില്‍ മലര്‍ന്നു കിടന്നു. വലിച്ചൂരി എടുത്ത അടിയുടുപ്പുകള്‍ വാരിയെടുത്ത്‌ നഗ്നത ഒട്ടും തന്നെ മറയ്ക്കാതെ അവള്‍ അവനെ കവച്ചു വെച്ച് ഇരുള്‍ തുറന്ന് ഒരു വെളിച്ചത്തിന്റെ ശില്‍പം പോലെ പുറത്തെക്കു മറഞ്ഞു. 
നിലവിളിയുടെ അവസാനം അവര്‍ മൂന്നു പ്രാവശ്യം ചോര നീട്ടി തുപ്പി. ഉമ്മറത്ത്‌ തേഞ്ഞു മെലിഞ്ഞ എണ്ണ മെഴുക്കു പുരണ്ട തൂണിലേക്ക് അവര്‍ ചാരിയിരുന്ന്, പുറത്തേക്കും അകത്തേക്കും പോകാന്‍ താളം മുറിഞ്ഞ ശ്വാസത്തെ ഏറെ ഉക്കോടെ ഉന്തിയും തള്ളിയും കിതപ്പോടെ അവര്‍ ......... 
അദൃശ്യ മായ ആരോ വലിച്ചിഴച്ചു കൊണ്ട് വന്നപോലെ സതീശന്‍ ഉമ്മറത്ത്‌ എത്തി. മടിയില്‍ തിരുകിയ പകുതി വെന്ത ബീഡി കത്തിച്ച് ...ഫൂ ....ഫൂ ...എന്ന് രണ്ടു പുക പുറത്തേക്കു വിട്ട്‌ കൂനി കൂടിയിരുന്നു. നട്ടുച്ചയ്ക്ക് ഉദിച്ച സൂര്യനെ പോലെ അവരുടെ കണ്ണുകള്‍ അവനുമേല്‍ വികസിച്ചു! സതീശന്‍ നിന്ന് പൊള്ളി....വാടി ചുരുങ്ങി. ഉടു മുണ്ടില്‍ ഇണചേരലിന്റെ ശേഷിപ്പുകള്‍. കുനിഞ്ഞു ഭൂമിയെ ചുംബിച്ചിരുന്ന അവന്റെ മുടിയ്ക്ക് കുത്തിപിടിച്ച്‌ മുഖം മേലോട്ട് ഉയര്‍ത്തി ....കറുത്ത ചരടിന്റെ മെഴുക്കില്‍ തുടിച്ചു കിടന്ന താലി പൊട്ടിച്ച് അവന്റെ കയ്യില്‍ വെച്ച് കൊടുത്തു. " പോയി കെട്ടിക്കൊണ്ടു വാടാ !!,.....അപ്പോഴേക്കും അമ്മ അത്താഴത്തിനു രണ്ടു കപ്പകൂടി ചുരണ്ടി വെക്കട്ടെ ...."
ചങ്കില്‍ പ്രണയത്തിന്റെ തീപന്തവും ഉള്ളം കയ്യില്‍ വിയര്‍പ്പില്‍ കുതിര്‍ന്ന താലിയുമായി ഒരു ജേതാവിനെ പോലെ സതീശന്‍ അവളുടെ നിലവറയ്ക്ക് മുന്നില്‍ തന്റെ ഊഴവും കാത്തിരുന്നു........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ