കിടപ്പു മുറിയിൽ നിന്ന് അടുക്കളയിലേക്കുള്ള ദൂരവും, കിഴക്കേ അതിരിലെ വാകമരചുവട്ടിലെക്കുള്ള ദൂരവും ഒന്നായിരിക്കെ, ഹരിപ്രിയ ഏപ്പോഴും വാകയുടെ ചുവട്ടിലായി നിലയുറപ്പിച്ചതിന്റെ കാര്യം, അമ്മ അരുന്ധതി ജനാലയ്ക്കരുകിൽ നിന്ന് അവളുടെ ചലനങ്ങളെ നോക്കി പരിശോധിക്കാറുണ്ട്.
കഴിഞ്ഞ ഒരു ഇടവപ്പാതിയിലെ ഉച്ച തോർച്ച നേരത്താണ് പാട്ട പെറുക്കാൻ വന്ന തമിഴൻ 'വേലക്കാരി സരസമ്മയെ' വാകയോട് ചേർത്ത് നിർത്തി ഭോഗിച്ചത് ! നിലവിളി കേട്ട് താൻ ഓടിയെത്തിയപ്പോഴേക്കും, തമിഴൻ ശുക്ള വിസര്ജനവും കഴിഞ്ഞ് വഷളൻ ചിരിയും തുടച്ചുപോയിരുന്നു.
അന്നുമുതൽ അരുന്ധതിയ്ക്ക് ആ വാകമരത്തോട് ഒരിഷ്ടക്കേട് തോന്നിയിരുന്ന വിവരം അത്താഴത്തിനു നടുവിൽ വെച്ച് ഹരിപ്രിയയോടു അവർ പറഞ്ഞിരുന്നു. കൂട്ടത്തിൽ ആ വാകമരം വേട്ടുന്നതിനെകുറിച്ചും അവർ പറയുകയും ചെയ്യ്തു. വാകവേട്ടുന്നത് ഇഷ്ടമായില്ല എന്ന് ഹരിപ്രിയയുടെ നോട്ടത്തിൽ നിന്നും അവർ വായിച്ചെടുത്തു. 'അതെ വാകയിൽ ചേർത്ത് നിർത്തിയാണ് അനന്തരാമൻ പ്രണയം വെളിപ്പെടുത്തുന്നതും തന്റെ ചുണ്ടുകളിൽ ചുംബിക്കുന്നതും. ഇത് ഞാൻ അമ്മയോട് പറഞ്ഞിട്ടുള്ളതല്ലേ '
ഹരിപ്രിയ ഒരു എഞ്ചുവടിപോലെ കണിശത ഉള്ള ആൾ ആയതിനാൽ അരുന്ധതി മവ്നം ഭുജിച്ച് അടുക്കളയിലെ പാത്രങ്ങളുടെ കലുപിലയിൽ ലയിച്ചു.

ഹരിപ്രിയ കിടപ്പുമുറിയിൽ എത്തി. അപ്പോഴേക്കും ജനാല മുറിച്ച് നിലാവ് കിടക്കറയിൽ വീണിരുന്നു.അവൾ നിലാവിനോട് ചേർന്ന് കിടന്നു. സരസമ്മയിൽ രതിക്രീഡ നടത്തിയ തമിഴനും, അനന്തരാമൻ ചുംബനം ചേർത്ത് പ്രണയം പ്രഖ്യാപിച്ചതും ഒരേ വാകയിൽ ചേർത്താണ് ! ഒന്ന് കാമവും മറ്റൊന്ന് പ്രണയവുമെങ്കിൽതന്നെ രണ്ടും ഒരുതരം അധിനിവേശം തന്നെയായിരുന്നില്ലേ ? അടുത്തേക്ക് വരുമ്പോൾ തന്നെ സ്വന്തമാക്കി കളയുന്ന ഒരു ചതി അനന്ത രാമന്റെ പിന്നിലുണ്ട് , അതുകൊണ്ടാണെല്ലോ മുഖ മടച്ച്ചോന്നുകൊടുക്കേണ്ട സ്ഥാനത്ത് മുഖം ചേർത്ത് നിന്നത്. ആകെ തടഞ്ഞത് മാറിലേക്ക് തിരിഞ്ഞ വിരലുകളെ മാത്രം. ചുണ്ടിൽ നിന്നും ആ ചുംബനത്തിന്റെ പ്രാണൻ ഇതുവരെ വിട്ടുപോയിട്ടില്ലന്നു തോന്നുന്നു. അവൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് നില കണ്ണാടിയ്ക്ക് അരുകിൽ എത്തി. അപ്പോൾ അമ്മ അവളെ നിരീക്ഷിച്ചു നില്ക്കുകയായിരുന്നു.
ഒരു ബ്രാ പോലും ധരിക്കാറില്ല അവൾ , മാറിടത്തിന്റെ ഭംഗിയിൽ ഉപരി ഒരു സുരക്ഷിതത്തെ കുറിച്ച് അരുന്ധതി ബോധവതിയാണ് . പെട്ടന്ന് ഹരിപ്രിയയുടെ ചോദ്യം !
' അമ്മ, വെട്ടണ്ടത് വാകയോ ? അതോ തമിഴനെയോ ? '
അവളുടെ പരിഹാസത്തിന്റെ ഈർഷ്യതയിൽ അവർ അകത്തേക്ക് പോയി
ഹരിപ്രിയ നില കണ്ണാടിയിൽ അവന്റെ ചുംബനത്തിന്റെ ഫോസിലുകൾ തിരയുകയായിരുന്നു. ഇപ്പോഴും ആ ചുംബനം അവളുടെ ചുണ്ടിൽ അധിനിവേശത്തിന്റെ കൊടിക്കൂറ പറത്തുകയായിരുന്നു. കണ്ണാടിയ്ക്ക് മുന്നിൽ അവൾ അവളുടെതല്ലാതെയായി മാറി. അനന്ത രാമനോട് ഒരിഷ്ടം ഉണ്ടായിരുന്നു എന്നത് വാസ്തവം. പക്ഷെ എത്ര പെട്ടന്നാണ് അയാള് അതു പ്രണയത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ! അതും മറിച്ചൊരു വാക്ക് ഉരിയാടും മുൻപ്, തമിഴൻ ഉപയോഗിച്ച ആ വാകയെ ചേർത്ത് നിർത്തി! ......ഈ ഒരു ചിന്തയാണ് , വിശകലനത്തിന് മറ്റു വഴികൾ ഉണ്ടായിട്ടും തമിഴനെ അവൾ ഇതിലേക്ക് കൊണ്ട് വന്നത്. ഈ അന്വേഷനമായിരിക്കും പ്രണയത്തിൽ അവൾ ഇത്രേ ഏറെ നിശബ്ധയാവുന്നത് ! അനന്ത രാമൻ അവൾക്കുള്ളിൽ വാകമരത്തിന്റെ ചുവട്ടിൽ വെച്ച് വിശകലനം ചെയ്യപ്പെടുന്നതും അവളുടെ നിശബ്ദതയുടെ അര്ഥം തന്നെയാണ്.

താൻ മെയിലിലും ഫോണിലും നിശബ്ദയായിരിക്കുന്നത് എന്തിനെന്നു അയാള് അന്വേഷിക്കുന്നുണ്ട് . അയാൾക്കിപ്പോൾ എന്താണ് അറിയേണ്ടത് ? പ്രണയത്തിനു മേൽ എന്റെ നിശബ്ദതയോ ? അതല്ലേ അയാള് കടിച്ച്ചെടുത്തത് ! അതോ മാറിലേക്ക് നീങ്ങിയ വിരലിന്റെ കൗശലം തടഞ്ഞതോ ?
ജനാലയ്ക്കു അരികിൽ വന്ന് നിലാവിൽ ജ്വലിച്ചു നിൽക്കുന്ന വാകമരത്തെ അവൾ നോക്കി നിന്നു. ആ വാകനിറയെ അയാളുടെ ചുണ്ടുകൾ തിണർത്തു കിടക്കുന്നു. അതോ തമിഴന്റെയോ ? ഇഴപിരിചെടുക്കാൻ ആവാത്ത ചില സാമ്യങ്ങൾ അതിൽ നിഗൂഡമായിരിക്കുന്നപോലെ.
ആരോ വാതിലിൽ മുട്ടുന്നു ...അവൾ വാതിൽ തുറന്നു ..തമിഴനോ,അനന്തരാമനോ ? എത്ര ഇരുട്ടിലും ആ ചുണ്ടുകളും , മാറിലേക്ക് നിരങ്ങിയ ആ വിരലുകളും ഞാൻ തിരിച്ചറിയും ! പക്ഷെ തമിഴൻ! ഒരു മോര്ഫിഗ് പോലെ ....!!
ഇനി ചുംബനം എന്റെ അവകാശമാണ് ! അവൾ ചുംബിച്ചു ...നിലാവിന്റെ വിരിപ്പുകൾ ഉള്ള കിടക്കയിൽ രേതസും വിയർപ്പും ചിത്രങ്ങളായി .....

പുലർച്ചയ്ക്ക് കാപ്പിയുമായി എത്തിയ അമ്മ ജനാല തുറന്നു അവളെ നോക്കി . വാകച്ചുവട്ടിലോ , കുളിമുറിയിലോ ഇല്ല. ചുരുണ്ട് കൂടിയ വിരിപ്പിനുമേൽ ഒരു കത്ത്
അമ്മ,
പ്രണയത്തിൽ ഒരുവൾ എങ്ങനെ നിശബ്ദയാവും ! തമിഴനോ, അനന്ത രാമനോ ...ഒന്ന് മറ്റൊന്നിലേക്കു വിലയം ചെയ്യപ്പെടുന്നു. നമ്മൾ ചുംബിക്കപെടാൻ മാത്രമെന്തിനാകണം...നോക്ക്, അനന്തരാമനിൽ ഒരു തമിഴനും തമിഴനിൽ ആരെയും വലിച്ചടുപ്പിക്കുന്ന ഒരു അനന്തരാമനും ഉണ്ട് ...എന്നാലും ആ വാക അവിടെ നിൽക്കട്ടേ...

അവരുടെ കൈയ്യിൽ ഇരുന്നു ആ കത്ത് കണ്ണീരു കൊണ്ട് കുതിർന്നു ! മറ്റൊരാവർത്തി വായിക്കാൻ കഴിയാത്ത വിധം അക്ഷരങ്ങൾ പേപ്പറിലേക്ക് ലയിച്ചു!
അവർ വീണ്ടും പാത്രങ്ങളുടെ കലുപിലയിൽ സജീവമായ അടുക്കളയിലേക്കു മറഞ്ഞു ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ